keralanews
ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ഒക്ടോബര്‍ 22ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 12:01 pm
Thursday, 17th October 2019, 5:31 pm

ന്യൂദല്‍ഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ദേശീയ പണിമുടക്കിനൊരുങ്ങുന്നു. പൊതുമേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഒക്ടോബര്‍ 22ന് സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവുമെന്നും നേതാക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ