| Tuesday, 6th January 2015, 11:54 pm

ബാങ്ക് സമരം മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: വേതന വര്‍ധന ആവശ്യപ്പെട്ട് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ നാള നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. വേതന വര്‍ദ്ധനവടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും(ഐ.ബി.എ) വിവിധ ബാങ്കുകളുടെ സംയുക്ത സംഘടനയായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെച്ചത്.

ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരും. അതെ സമയം ജനുവരി 21 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള സമരവുമായി മുന്നോട്ട് പോവുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു.) പ്രതിനിധികള്‍ പറഞ്ഞു.

കേന്ദ്ര ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്നത്തെ യോഗം നടന്നിരുന്നത്. 23 ശതമാനം ശമ്പള വര്‍ധനയായിരുന്ന യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പതിനൊന്നു ശതമാനമേ നല്‍കാനാകൂ എന്ന നിലപാടിലാണ് ഐ.ബി.എ.

നേരത്തെ വേതനവര്‍ധന ആവശ്യപ്പെട്ട്  നവംബര്‍ 12ന് ശേഷം രണ്ടുതവണ ജീവനക്കാര്‍ പണിമുടക്കിയിരുന്നു.

We use cookies to give you the best possible experience. Learn more