| Wednesday, 15th July 2015, 8:07 am

ബാങ്ക് സമരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ധനലക്ഷമി ബാങ്ക് ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെ ബാങ്ക് ഓഫീസര്‍മാര്‍ ഇന്നും നാളെയും നടത്താനിരുന്ന സമരം പിന്‍വലിച്ചു. അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം വട്ട യോഗത്തിലാണ് സമരം പിന്‍വലിക്കാനുള്ള യോഗമുണ്ടായത്. ധനലക്ഷമി
ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.വി. മോഹനനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ബാങ്ക് മരവിപ്പിക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

മോഹനനെ തത്കാലം ജോലിയില്‍ തിരികെ പ്രവേശിപ്പിക്കില്ല, രണ്ടു മാസത്തിനകം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി മുഴുവന്‍ തര്‍ക്കങ്ങളും പൂര്‍ണമായി പരിഹരിക്കണം. അതിനുശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ഈ രണ്ടു മാസം മോഹനന്‍ ജോലിക്കു ഹാജരാകരുത് എന്നും ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി തൃശൂരില്‍ ബാങ്ക് ആസ്ഥാനത്തിനു മുന്നില്‍ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല സമരവും അവസാനിപ്പിക്കും. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഇതിനു ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചര്‍ച്ചയില്‍ ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധനലക്ഷ്മി ബാങ്ക് അധികൃതരും  പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more