India
നോട്ടുനിരോധനത്തിന് അധികസമയം പണിയെടുത്ത ബാങ്ക് ജീവനക്കാര്‍ക്ക് കൂലി നല്‍കിയില്ല; ജീവനക്കാര്‍ സമരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 05, 02:10 am
Thursday, 5th October 2017, 7:40 am

 

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന് പിന്നാലെ ബാങ്കുകളില്‍ അധികസമയം പണിയെടുത്തതിന്റെ പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരത്തിനിറങ്ങുന്നു. നാലു ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ക്കാണ് പണം കിട്ടാനുള്ളത്.

നവംബര്‍ 8ന് നോട്ടുനിരോധനം നിലവില്‍ വന്നത് മുതല്‍ മണിക്കൂറുകളോളം ജീവനക്കാര്‍ക്ക് അധികം ജോലി ചെയ്യേണ്ടി വന്നിരുന്നു. ചില ബാങ്കുകളില്‍ ജീവനക്കാര്‍ 14 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും എന്നിട്ടും അധികസമയ ജോലിക്ക് 11 മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു

പണം കിട്ടിയില്ലെങ്കില്‍ മുന്‍കാലങ്ങളില്‍ നടത്തിയ പോലെ സമരത്തിനിറങ്ങുമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വെങ്കടാചലം പറഞ്ഞു. നിയമനടപടി സ്വീകരിക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.

ഇതുവരെ ഒരു പൊതുമേഖലാ ബാങ്കും ജീവനക്കാരുടെ കുടിശ്ശിക തീര്‍ത്തിട്ടില്ല. നേരത്തെ നോട്ടുനിരോധനത്തിനെതിരെയും ബാങ്ക് ജീവനക്കാര്‍ സംയുക്തമായി പണി മുടക്കിയിരുന്നു.