മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലി സമ്മര്‍ദ്ദവും; ബാങ്കില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും
Kerala News
മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലി സമ്മര്‍ദ്ദവും; ബാങ്കില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2021, 8:19 am

കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സ്വപ്‌നയുടെ മരണത്തിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമെന്ന് കുടുംബവും സഹപ്രവര്‍ത്തകരും.മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് മരണത്തിന് പിന്നിലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു.

ഭര്‍ത്താവിന്റെ ഒരുവ വര്‍ഷം മുന്‍പുള്ള വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും പറയുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയില്‍ താമസിക്കുമ്പോള്‍ ഇടക്ക് സ്വപ്‌നയുടെ അമ്മ വീട്ടില്‍ വന്ന് നില്‍ക്കുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രാവിലെയാണ് സ്വപ്‌ന ബാങ്കില്‍ എത്തിയതെന്ന് വ്യക്തമായിരുന്നു.

കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി കെ.എസ് സ്വപ്‌നയെ വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോണ്‍ക്രീറ്റ് ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ സ്വപ്നയെ ആദ്യമായി കണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bank manager hanged to death in kannur