| Wednesday, 7th March 2018, 12:18 pm

ബി.ജെ.പി സര്‍ക്കാര്‍ നോക്കിനില്‍ക്കെ നടന്നത് 54000 കോടിയുടെ ബാങ്ക് തട്ടിപ്പ്, രക്ഷപ്പെട്ടത് 184പേര്‍: വിവരാവകാശ രേഖ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ നോക്കിനില്‍ക്കെ 54317 കോടിയുടെ ബാങ്ക് തട്ടിപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ്. ഈ വിഷയങ്ങളെക്കുറിച്ച് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

“പണം തട്ടുക, ഓടുക പറക്കുകയെന്നതാണ് മോദി സര്‍ക്കാറിനു കീഴില്‍ തട്ടിപ്പുകാരുടെ പുതിയ മന്ത്രം. തട്ടിപ്പ്, ബാങ്ക് കൊള്ള, ബാങ്കുകളെ വഞ്ചിക്കല്‍ എന്നിവയെക്കുറിച്ചാണ് പൊതുജനങ്ങള്‍ ദിവസവും അറിയുന്നത്. ” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.


Also Read: ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ലയെന്ന് പറഞ്ഞിട്ടില്ല: മാധ്യമം അഭിമുഖത്തിലെ പരാമര്‍ശം നിഷേധിച്ച് പ്രകാശ് കാരാട്ട്


ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ മുംബൈയില്‍ മാത്രം 19,317 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് ഫെബ്രുവരി 9ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

2015 മാത്രം 5560.66 കോടിയുടെ കൊള്ളയാണ് നടന്നതെന്നാണ് രേഖകളില്‍ പറയുന്നത്. 2016ല്‍ 4273.87 കോടിയുടെയും 2017ല്‍ 9838.66 കോടിയുടെയും തട്ടിപ്പു നടന്നതായി വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്നത് തട്ടിപ്പു നടന്ന് രക്ഷപ്പെട്ടവരുടെ ലിസ്റ്റാണെന്നും അദ്ദേഹം പറയുന്നു. ” ഈ അഴിമതികളിലും തട്ടിപ്പിലും ആരോപണവിധേയരായവരില്‍ 184 പേര്‍ രക്ഷപ്പെട്ടുപോയി. തട്ടിപ്പു നടത്തി സ്‌കൂട്ടാവാനുള്ള വണ്‍വേ ടിക്കറ്റാണ് മോദി- ഫദ്‌നവിസ് സര്‍ക്കാര്‍.” അദ്ദേഹം ആരോപിച്ചു.


Don”t Miss: പശ്ചിമ ബംഗാളില്‍ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം


We use cookies to give you the best possible experience. Learn more