| Wednesday, 12th November 2014, 12:05 pm

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.

പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലെയും ഗ്രാമീണ ബാങ്കുകളിലെയും ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 10 ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ തയ്യാറാകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

ജോലി സമയം പുനക്രമീകരിക്കണെന്നുള്ള ആവശ്യവും പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണമെന്നുള്ള ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ഇന്നത്തെ പണിമുടക്കിന് ശേഷം സമരക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഡിസംബര്‍ രണ്ടിന് മേഖലാതലത്തില്‍ കേരളത്തില്‍ പണിമുടക്ക് നടത്തും.

നിലവിലുള്ള ഇഭയകക്ഷി സേവന വേതന കരാറിന്റെ കാലാവധി അവസാനിച്ചിരുന്നെങ്കിലും പുതുക്കിയിട്ടില്ല. 2013 ഫെബ്രുവരിയിലായിരുന്നു അവസാനമായി വേതനം പുതുക്കി നിശ്ചയിച്ചിരുന്നത്. ജീവനക്കാരുടെ പണിമുടക്ക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more