| Tuesday, 4th December 2018, 6:01 pm

തവിഞ്ഞാൽ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ബാങ്ക് പ്രസിഡന്റിനെ ചുമതലകളിൽ നിന്നും മാറ്റുന്നതായി സി.പി.ഐ.എം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: വയനാട്ടിലെ തവിഞ്ഞാൽ സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ ആത്മഹത്യയിൽ ബാങ്ക് പ്രസിണ്ടന്റ് പി.വാസുവിനെ സി.പി.ഐ.എം. ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനമുൾപ്പെടെയുള്ള എല്ലാ ചുമതലകളിൽ നിന്നും നീക്കി. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ സി.പി.ഐ.എം. പാർട്ടി ജില്ലാ കമ്മിറ്റി പ്രത്യേക കമ്മീഷനെ നിയോഗിച്ചു.

പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർ കമ്മീഷനിലുണ്ട്. സി.പി.ഐ.എം. നേതാവ് കൂടിയാണ് പി.വാസു. പാർട്ടിയിലെ പ്രാഥമിക അംഗത്വം ഒഴികെ മറ്റെല്ലാ ചുമതലകളിൽ നിന്നും വാസുവിനെ മാറ്റി നിർത്താനാണ് പാർട്ടി തീരുമാനം. പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് വാസുവിനെതിരെയുള്ള നടപടി തീരുമാനം വരുന്നത്.

Also Read ശബരിമലയിൽ ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഉണ്ടെന്ന് ഹൈകോടതിയുടെ നിരീക്ഷണ സമിതി

ജനങ്ങൾക്ക് വാസുവിലുള്ള എല്ലാ വിശ്വാസവും നഷ്ടപെട്ടതിനാൽ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും വാസു മാറി നിൽക്കും. അനിൽകുമാറിനെതിരെയുള്ള അഴിമതി ആരോപണത്തിൽ എത്രമാത്രം സത്യമുണ്ട് എന്ന കാര്യങ്ങൾ ഉൾപ്പെടെ കമ്മീഷൻ അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയിരിക്കുന്നത്. സി.പി.ഐ.എമ്മിന്റെ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം വരുന്നത്.

കഴിഞ്ഞ ദിവസമാണ് അനില്‍കുമാറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സി.പി.ഐ.എം. തലപ്പുഴ ലോക്കല്‍ സെക്രട്ടറിക്കും ബാങ്കിലെ ജീവനക്കാര്‍ക്കും അനില്‍ കുമാര്‍ എഴുതിയ കത്തുകള്‍ കണ്ടെത്തിയത്. കത്തുകളെല്ലാം താന്‍ തന്നെ എഴുതിയതാണെന്ന് തെളിയിക്കാനായി രക്തം കൊണ്ട് ഒപ്പിട്ടിരിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍വ്യക്തമാക്കുന്നുണ്ട്.

Also Read ജി.എസ് പ്രദീപ് കുമാര്‍ സംവിധായകനാവുന്നു; നായിക അന്നാരാജന്‍

പി.വാസു ക്രമവിരുദ്ധമായി തന്നെ കൊണ്ട് പലകാര്യങ്ങളും ചെയ്യിപ്പിച്ച് ലക്ഷങ്ങളുടെ കടക്കാരനാക്കിയെന്നാണ് അനിൽകുമാറിന്റെ പ്രധാന ആരോപണം. കത്തുകൾ കണ്ടെടുത്തതോടെയാണ് ബാങ്ക് പ്രസിഡന്റും സി.പി.ഐ.എം. നേതാവുമായ വാസുവിനെതിരെ ജനരോഷം ശക്തമായത്.

We use cookies to give you the best possible experience. Learn more