| Saturday, 21st April 2018, 11:27 pm

'വിശ്വരൂപം പൂണ്ട് എബി ഡി'; ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിനു 6 വിക്കറ്റ് വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: പോര്‍ട്ടീസ് മുന്‍ നായകന്‍ എഡി ഡി വില്ല്യേഴ്‌സ് വിശ്വരൂപം പൂണ്ട മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു 6 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 12 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബാംഗ്ലൂര്‍ മറികടന്നത്.

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡീ കോക്കിനെയും (16 പന്തില്‍ 18), മനന്‍ വോഹ്‌റയെയും (5 പന്തില്‍ 2) വേഗത്തില്‍ നഷ്ടമായെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെയും എബി ഡി വില്ല്യേഴ്‌സിന്റെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ മത്സരത്തിലേക്ക് മടങ്ങിവരികയായിരുന്നു. കോഹ്‌ലി (26 പന്തില്‍ 30) പുറത്തായതിനു ശേഷം ക്രീസിലെത്തിയ കോറി ആന്‍ഡേഴ്‌സണ്‍ ഡി വില്ല്യേഴ്‌സിനു ഉറച്ച പിന്തുണ നല്‍കി.

ഡി വില്ല്യേഴ്‌സ്39 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും 5 സിക്‌സിന്റെയും അകമ്പടിയോടെ 90 റണ്ണാണെടുത്തത്. വിജയ നിമിഷം വില്ല്യേഴ്‌സും മന്‍ദീപുമായിരുന്നു ക്രീസില്‍

നേരത്തെ തുടക്കത്തിലെ നായകന്‍ ഗൗതം ഗംഭീറിന്റെയും ജാസണ്‍ റോയിടുടെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അയ്യരിന്റെയും പന്തിന്റെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഡല്‍ഹിയുടെ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 3 സിക്‌സിന്റെയും 4 ഫോറിന്റെയും പിന്‍ബലത്തില്‍ 52 റണ്ണാണ് നേടിയത്. റിഷഭ് പന്ത് 48 പന്തുകളില്‍ 7 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയോടെ 85 റണ്‍സും നേടി.

ബാംഗ്ലൂരിന്റെ യുവതാരം വാഷിങ് ടണ്‍ സുന്ദറിന്റെ ഒരോവറില്‍ തുടരെ രണ്ട് സിക്‌സുകള്‍ പറത്തിയ ശേഷമായിരുന്നു ശ്രേയസ് അയ്യര്‍ പുറത്തായത്. തുടരെ സിക്‌സുകളുമായി അയ്യര്‍ മികച്ച നിലയിലേക്ക് മുന്നേറവെയായിരുന്നു സുന്ദര്‍ മനോഹരമായ ബോളിലൂടെ ശ്രേയസിനെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചത്.

We use cookies to give you the best possible experience. Learn more