Kerala
ബാഗ്ലൂര്‍ സ്‌ഫോടനം; സക്കരിയയുടെ മോചനമാവശ്യപ്പെട്ട് മനുഷ്യാവകാശ സമ്മേളനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 05, 04:13 am
Wednesday, 5th February 2014, 9:43 am

[]പരപ്പനങ്ങാടി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ പോലുമില്ലാതെ കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി വി.പി സക്കരിയയുടെ മോചനമാവശ്യപ്പെട്ട് ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം.

ഇതിന്റെ ഭാഗമായി ഇന്ന് മനുഷ്യാവകാശ സമരസമംഗമം സംഘടിപ്പിക്കുമെന്ന് ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

സക്കരിയ ജയിലിലായിട്ട് ഫെബ്രുവരി അഞ്ചിന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയാണ്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ എട്ടാം പ്രതിയായ സക്കരിയ മുമ്പ് ജോലി ചെയ്തിരുന്ന കൊണ്ടോട്ടിയിലെ ഇലക്ട്രോണിക്‌സ് കടയില്‍ വെച്ച് സഫോടനത്തിനുള്ള റിപ്പോര്‍ട്ട് കണ്‍ട്രോളിലെ ചിപ്പ് നിര്‍മിച്ചെന്നാണ് കേസെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സക്കരിയയ്‌ക്കെതിരെ പോലീസ് ഉയര്‍ത്തിക്കാട്ടിയ കൊണ്ടോട്ടി സ്വദേശി നിസാമുദ്ദീന്റേയും ടെട്ടിപ്പടി സ്വദേശി ഹരിദാസന്റേയും മൊഴി ഇരുവരും ഇതിനകം നിഷേധിച്ചിട്ടുണ്ട്.

എന്നാല്‍ സാക്ഷി വിസ്താരമടക്കമുള്ള നടപടികള്‍ ആരംഭിക്കാതെയ പീഡിപ്പിക്കുയാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.