|

അടിച്ചു തകര്‍ത്ത് തമീമും ഷാകിബും; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ലോഡര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20യില്‍ ബംഗ്ലാദേശിന് ജയം. പരിചയസമ്പന്നാരായ തമീം ഇക്ബാലും ഷാകിബ് അല്‍ ഹസനും മികച്ച സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ 12 റണ്‍സിനാണ് ബംഗ്ലാദേശിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ ജയം സ്വന്തമാക്കി.

ALSO READ: തോല്‍വിയില്‍ ഉത്തരവാദിത്വം ബാറ്റ്‌സ്മാന്‍മാര്‍ക്ക്; ഉമേഷും ഇശാന്തും അമ്പരപ്പിച്ചെന്നും കോഹ്‌ലി

എട്ടോവറില്‍ 48 ന് മൂന്ന് എന്ന നിലയില്‍ നിന്ന് ഒത്തുചേര്‍ന്ന ഷാകിബും തമീമും ചേര്‍ന്നാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷാകിബ് 38 പന്തില്‍ 60 റണ്‍സും തമീം 44 പന്തില്‍ 74 റണ്‍സുമെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

കരീബിയന്‍ ടീമിനായി ആഷ്‌ലി നഴ്‌സും കീമോ പോളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീന്റെയും തുടക്കം. 58 റണ്‍സെടുക്കുന്നതിനിടയില്‍ ല്യൂയിസ്, റസല്‍, സാമുവല്‍സ്, രാംദിന്‍ എന്നിവര്‍ പവലിയനിലെത്തി. ഫ്‌ളച്ചറും പവലും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് കളി വരുതിയിലാക്കുകയായിരുന്നു. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാനും നാസ്മുല്‍ ഇസ്‌ലാമും 3 വിക്കറ്റ് വീതം വീഴ്ത്തി.

WATCH THIS VIDEO: