| Tuesday, 17th December 2024, 9:33 am

ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ ചിത്രം നീക്കി;പകരം കരസേന മേധാവിയുടെ ഓഫീസില്‍ 'കാവി' ബാക്ക്ഗ്രൗണ്ടില്‍ സൈനിക ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഷങ്ങളായി കരസേന മേധാവിയുടെ ഓഫീസില്‍ സ്ഥാപിച്ച ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ പ്രതീകമായ ഫോട്ടോ അവിടെ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്.

1971 ഡിസംബര്‍ 16ന് പാകിസ്ഥാന്‍ സേന കീഴടങ്ങല്‍ കരാറില്‍ ഒപ്പിടുന്നതിന്റെ ഫോട്ടോയാണ് പതിറ്റാണ്ടുകളായി കര സേന മേധാവിയുടെ ഓഫീസില്‍ സ്ഥാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നേപ്പാള്‍ സൈനിക മേധാവി ഇന്ത്യയുടെ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയെ കരസേനയുടെ ഓഫീസില്‍വെച്ച് സന്ദര്‍ശിച്ചിരുന്നു. ഇരുവരും ചേര്‍ന്ന എടുത്ത് ഫോട്ടോയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സേന കീഴടങ്ങല്‍ കരാറില്‍ ഒപ്പിടുന്നതിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ തിരിക്കുന്നത്.

പകരം കിഴക്കന്‍ ലഡാക്കിന്റെ കാവി പൂശിയ പശ്ചാത്തലത്തില്‍ തേരില്‍ സഞ്ചരിക്കുന്ന സൈനികന്റെ ഛായാചിത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ സേനയുടെ വക്താക്കളോ സര്‍ക്കാരോ ഇതുവരെ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.

സേനാവക്താക്കളുടെ ഫോട്ടോ നീക്കിയത് ദുഃഖകരമാണെന്നും ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ സ്മരണയായിരുന്നു ആ ചിത്രമെന്നും മുന്‍ മേജര്‍ ജനറല്‍ യഷ് മോര്‍ പറഞ്ഞു.

എന്നാല്‍ മുന്‍ ലഫ്. ജനറല്‍ എച്ച് എസ് പനാള്‍, ഇന്ത്യ നേടിയ പ്രമുഖ സൈനികവിജയത്തിനുമേല്‍ മതത്തെയും മിത്തിനെയും പ്രതിഷ്ഠിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പ്രതികരിച്ചത്.

Content Highlight: Bangladesh War Victory Image Removed; Army Chief’s Office Replaced With Military Image With ‘Saffron’ Background

We use cookies to give you the best possible experience. Learn more