ശ്രീലങ്ക-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ശ്രീലങ്ക. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ 192 റൺസാണ് തകർത്താണ് ശ്രീലങ്ക സീരീസ് വിജയം ഉറപ്പാക്കിയത്. ശ്രീലങ്ക ഉയര്‍ത്തി 511 വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശ് 318 റണ്‍സിന് പുറത്താവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 531 റണ്‍സിന് പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 178 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 157 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ 511 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 318 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് ആണ് പിറവിയെടുത്തത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം മുതല്‍ ഏഴാം സ്ഥാനം വരെ ഇറങ്ങിയ രണ്ട് ടീമിലെയും താരങ്ങള്‍ 50+ റണ്‍സ് നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ ഇങ്ങനെ സംഭവിക്കുന്നത് ഇതിനുമുമ്പ് ഇത്തരത്തില്‍ ഒരു നേട്ടം പിറവിയെടുത്തത് 2006ല്‍ ആയിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ ആയിരുന്നു ഇത്തരത്തില്‍ ഒരു റെക്കോഡ് പിറവിയെടുത്ത്.
ശ്രീലങ്കയുടെ ബാറ്റിങ്ങില്‍ ആദ്യ ഇന്നിങ്‌സില്‍ കുശാല്‍ മെൻഡീസ് 150 പന്തില്‍ 93 റണ്‍സ് നേടിയപ്പോള്‍ കാമിന്ദു ഈസ് 167 പന്തില്‍ 92 റണ്‍സും നേടി. ഈ രണ്ടു താരങ്ങളാണ് ലങ്കന്‍ നിലയില്‍ 90 റണ്‍സ് കടന്ന ബാറ്റര്‍മാര്‍. 11 ഫോറുകളും ഒരു സിക്സും ആണ് കുശാല്‍ മെന്‍ഡീസ് നേടിയത്. മറുഭാഗത്ത് ഏഴ് ഫോറുകളും രണ്ട് സിക്സുകളും ആണ് കാമിന്ദുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇവര്‍ക്ക് പുറമെ ദിമുത് കരുണരത്നെ 129 പന്തില്‍ 86 റണ്‍സും നായകന്‍ ധനഞ്ജയ ഡി സില്‍വ 111 പന്തില്‍ 70 റണ്‍സും ദിനേശ് ചാന്ദിമല്‍ 104 പന്തില്‍ 59 റണ്‍സും നിശാന്‍ മധുശങ്ക 105 പന്തില്‍ 57 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
ബംഗ്ലാദേശിലെ ബാറ്റിങ്ങില്‍ നാലാം ഇന്നിങ്‌സില്‍ ആണ് മോമിനുല്‍ ഹഖ് നാലാം നമ്പറില്‍ ഇറങ്ങി അര്‍ധസെഞ്ച്വറി നേടിയത്.
കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനെ ലങ്കന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ലഹരി കുമാര നാലു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. 15 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ 50 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. കാമിന്ദു മെന്‍ഡീസ് മൂന്ന് വിക്കറ്റും പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ ലങ്കന്‍ പട തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Bangladesh vs Sri Lanka test match have create a rare record