| Sunday, 9th February 2020, 10:38 pm

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശിന് ആദ്യ കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശിന് ആദ്യ കിരീടം. ഡക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 170 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 52 പന്ത് ബാക്കിനില്‍ക്കെയാണ് വിജയിച്ചത്.

ബംഗ്ലാദേശിന് 15  റണ്‍സ് വേണമെന്നിരിക്കെയാണ് മഴയെത്തിയത്. തുടര്‍ന്ന് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

77 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ അക്ബര്‍ അലിയാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 177 റണ്‍സെടുത്തു. ഓപ്പണിംഗ് ബാറ്റ്‌സമാന്‍ യശ്വസി ജസ്വാളിന്റെ അര്‍ധ സെഞ്ച്വറി മാത്രമാണ് ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. 121 പന്തില്‍ 88 റണ്‍സാണ് യശ്വസി നേടിയത്. ദിവ്യാക് സക്‌സേന 17 ല്‍ രണ്ടു റണ്‍സ്, തിലക് വര്‍മ 65 ല്‍ 38, പ്രിയം ഗാര്‍ഗ് ഒന്‍പതില്‍ ഏഴ്, ധ്രുവ് ജുറൈല്‍ 38 ല്‍ 22 റണ്‍സ് സിദ്ധേഷ് വീര്‍ പൂജ്യം, സുശാന്ത് മിശ്ര മൂന്ന്, എന്നിങ്ങനെയാണ് മറ്റു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍ നില.

We use cookies to give you the best possible experience. Learn more