| Wednesday, 1st January 2020, 8:50 pm

ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ നിര്‍ത്തിവെച്ച തീരുമാനം പിന്‍വലിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍.

നെറ്റ് വര്‍ക്കുകള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ന് ഇമെയില്‍ അയച്ചതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

”ബംഗ്ലാദേശ്-ഇന്ത്യ ബോര്‍ഡര്‍ സൈറ്റുകള്‍ക്ക് സമീപമുള്ള ബി.ടി.എസിന്റെ (ബേസ് ട്രാന്‍സ്-റിസീവര്‍ സ്റ്റേഷനുകള്‍) പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുന:സ്ഥാപിക്കുക,” ബി.ടി.ആര്‍.സിയുടെ സ്‌പെക്ട്രം മാനേജ്‌മെന്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി സോഹല്‍ റാണ ഇമെയിലിലൂടെ അറിയിച്ചു.

നെറ്റ്വര്‍ക്ക് പുനരാരംഭിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ചില ടവറുകള്‍ വളരെ വിദൂര പ്രദേശങ്ങളായതിനാല്‍ കണക്ഷനുകള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കാന്‍ ഒരു ദിവസമെടുക്കുമെന്നും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ബംഗ്ലാദേശ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

‘നിലവിലെ സാഹചര്യങ്ങള്‍’ കണക്കിലെടുത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓപ്പറേറ്റര്‍മാര്‍ തിങ്കളാഴ്ച നെറ്റ് വര്‍ക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ (ബി.ടി.ആര്‍സി) ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഗ്രാമീണ്‍ഫോണ്‍, ടെലിടോക്ക്, റോബി, ബംഗ്ലാങ്ക് എന്നിവയ്ക്ക് അതിര്‍ത്തി പ്രദേശങ്ങളിലെ നെറ്റ് വര്‍ക്ക് കവറേജ് ‘രാജ്യത്തിന്റെ സുരക്ഷയ്ക്കായി’ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഞായറാഴ്ച നല്‍കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇന്ത്യയും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്ന 32 ജില്ലകളിലെ 10 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുന്ന രണ്ടായിരത്തോളം ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷനുകള്‍ അടച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more