ബംഗ്ലാദേശ് ചീറ്റയ്ക്ക് ഇന്ത്യയില്‍ ഇരട്ട റെക്കോഡ്; ഷാക്കിബിന്റെയൊക്കെ കാലം കഴിഞ്ഞു, ഇനി ഇവന്റ ടൈം
Sports News
ബംഗ്ലാദേശ് ചീറ്റയ്ക്ക് ഇന്ത്യയില്‍ ഇരട്ട റെക്കോഡ്; ഷാക്കിബിന്റെയൊക്കെ കാലം കഴിഞ്ഞു, ഇനി ഇവന്റ ടൈം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th September 2024, 3:24 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സൂപ്പര്‍ താരം ആര്‍. അശ്വിന്റെ സെഞ്ച്വറിയും രവീന്ദ്ര ജഡേജ, യശസ്വി ജെയ്സ്വാള്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ആദ്യ ഇന്നിങ്സില്‍ 376 റണ്‍സാണ് ഇന്ത്യ നേടിയത്.

അശ്വിന്‍ 133 പന്തില്‍ 113 റണ്‍സ് നേടി. 11 ഫോറും രണ്ട് സിക്സറും അടക്കം 84.96 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ജഡേജ 124 പന്തില്‍ 86 റണ്‍സ് നേടിയപ്പോള്‍ 118 പന്തില്‍ നിന്നും 56 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്.

എന്നാല്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ക്കാന്‍ ബംഗ്ലാദേശിനെ സഹായിച്ച യുവതാരം താരവും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാ സൂപ്പര്‍ താരം ഹസന്‍ മഹ്‌മൂദായിരുന്നു അത്. ഇന്ത്യടെ അഞ്ച് വമ്പന്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞായിരുന്നു 24കാരനായ യുവ പേസര്‍ ഞെട്ടിച്ചത്.

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെയാണ് താരം പുറത്താക്കിയത്. 22.2 ഓവറില്‍ 83 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിടയിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒരു ബൗളര്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന നേട്ടമാണ് ഹസ്ന്‍ മഹ്‌മൂദ് സ്വന്തമാക്കിയത്.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒരു ബൗളര്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം

ബൗളര്‍, ഫിഗര്‍, വേദി, വര്‍ഷം എന്ന ക്രമത്തില്‍

ഹസന്‍ മഹ്‌മൂദ് – 5/83 – എം.എ ചിദംബരം ചെന്നൈ – 2024

അബു ജയെദ് – 4/ 108 – കൊല്‍ക്കത്ത – 2019

താസ്‌കിന്‍ അഹ്‌മദ് – 3/55 – ചെന്നൈ – 2024

അല്‍ അമീന്‍ ഹൊസൈന്‍ – 3/86 കൊല്‍ക്കത്ത – 2019

ഹസന്‍ മുഹ്‌മൂദിന്റെ കരിയറിലെ രണ്ടാം ഫൈഫറാണിത്. ഈ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോഡും തന്റെ പേരില്‍ കുറിക്കാന്‍ ഹസന് സാധിച്ചു.

ഷാകിബ് അല്‍ ഹസന്‍ അടക്കമുള്ളവര്‍ക്ക് സാധിക്കാത്ത ചരിത്ര നേട്ടമാണ് തന്റെ കരിയറിലെ നാലാം ടെസ്റ്റില്‍ ഹസന്‍ മഹ്‌മൂദ് ചെയ്തുകണിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് താരം കരിയറിലെ ആദ്യ ഫൈഫര്‍ നേടുന്നത്.

അതേസമയം ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 149 റണ്‍സാണ് ബംഗ്ലാ കടുവകള്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ യുവ താരം ആകാശ് ദീപ് രണ്ട് വിക്കറ്റും നേടി. ജഡേജ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുള്‍ നേടി.

 

Content Highlight: Bangladesh Pace Bowler In Record Achievement Against India