ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ബംഗ്ലാദേശ് പത്രം, ടീമംഗങ്ങള്‍ തല പകുതി മൊട്ടയടിച്ച രീതിയിലുള്ള വ്യാജ പരസ്യം പ്രസിദ്ധീകരിച്ചു
Daily News
ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ബംഗ്ലാദേശ് പത്രം, ടീമംഗങ്ങള്‍ തല പകുതി മൊട്ടയടിച്ച രീതിയിലുള്ള വ്യാജ പരസ്യം പ്രസിദ്ധീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2015, 5:40 pm

cricket-01ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് നേരെ ബംഗ്ലാദേശ് പത്രത്തിന്റെ പരിഹാസം. ഏഴ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ തല പകുതി മൊട്ടയടിച്ച രീതിയിലുള്ള വ്യാജ പരസ്യമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രൊതം അലൊ എന്ന പത്രമാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര നേരത്തെ ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

കളിയില്‍ ഇന്ത്യയെ തകര്‍ത്ത ബൗളര്‍ മുഫ്തഫിസൂര്‍ റഹ്മാന്‍ ഒരു പേപ്പര്‍ കട്ടര്‍ പിടിച്ചു നില്‍ക്കുന്ന ബോര്‍ഡിന് താഴെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ തല പകുതി മൊട്ടയടിച്ച നിലയില്‍ ബാനറുമേന്തി നില്‍ക്കുന്നതാണ് പരസ്യ ചിത്രം. പേപ്പര്‍ കട്ടറിന്റെ പരസ്യം എന്ന നിലയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ജൂണ്‍ 29 ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് പരസ്യമുള്ളത്.

“ഞങ്ങള്‍ ഇത് ഉപയോഗിച്ചു, നിങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.” എന്നാണ് ഇന്ത്യന്‍ ടീമിന്റെ കൈയിലുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. മഹേന്ദ്ര സിങ് ധോണി, അജിക്യാ രഹാനെ, രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, അശ്വിന്‍ എന്നിവരാണ് വ്യാജ പരസ്യത്തിലുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍.