| Thursday, 9th February 2017, 11:01 pm

ഇത്രയും മികച്ച റണ്‍ ഔട്ട് ചാന്‍സ് മിസ് ചെയ്യണമെങ്കില്‍ അത് ബംഗ്ലാദേശ് ആയിരിക്കണം ; കാണാം ബംഗ്ലാ കടുവകളുടെ മണ്ടത്തരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യ-ബംഗ്ലാദേശ് ഏക ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ മികവിന്റെ പേരില്‍ മാത്രമായിരിക്കില്ല ഓര്‍ത്ത് വയ്ക്കപ്പെടുക. സംഗതി ലോക ക്രിക്കറ്റിലെ യുവ കടുവകളാണെന്നൊക്കെ പറയാമെങ്കിലും മണ്ടരത്തരങ്ങള്‍ കാണിച്ച് കൂട്ടുന്നതില്‍ ബംഗ്ലാ ടീം യാതൊരു പഞ്ഞവും കാണിച്ചില്ല.


Also Read: ലിഫ്റ്റില്‍ കയറാന്‍ മടിച്ച വിദ്യാര്‍ത്ഥിനിയോട് വികാരിച്ചന്റെ മറുപടി നടന്ന് കയറിയാല്‍ നിന്റെ ഗര്‍ഭപാത്രം വീണ് പോകുമോ എന്ന് ; അമല്‍ ജ്യോതി കോളേജിനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്


ഒരു വിക്കറ്റിന് 67 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യയ്ക്ക് ഓര്‍ക്കാപുറത്തൊരു അടി കൊടുക്കാനുള്ള അവസരമാണ് ബംഗ്ലാദേശ് താരങ്ങള്‍ നഷ്ടമാക്കിയത്. പന്ത് ലെഗ് സൈഡിലേക്ക് തട്ടിയിട്ട് മുരളി വിജയ് സിംഗിളിനായി നീട്ടി വിളിച്ചു. മറുവശത്തുള്ള പൂജാര ക്രീസിലെത്തിയപ്പോളേക്കും വിജയ് ക്രീസില്‍ നിന്നും ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളു. പന്ത് അപ്പോള്‍ ബംഗ്ലാദേശ് ഫീല്‍ഡറുടെ കയ്യില്‍.

നോണ്‍ സട്രൈക്കര്‍ എന്‍ഡിലേക്ക,  ഔട്ടാകുമെന്ന് ഉറപ്പിച്ച്, വിജയ് ഓടി. എന്നാല്‍ മണ്ടത്തരത്തിന്റെ മൂര്‍ത്തീ ഭാവമായി മാറിയിരുന്ന കടുവകള്‍ കൈയ്യില്‍ കിട്ടിയ വിക്കറ്റ് കളഞ്ഞ് കുളിച്ചു. ഫീല്‍ഡര്‍ എറിഞ്ഞ് കൊടുത്ത പന്ത് കൈപ്പിടിയിലൊതുക്കാന്‍ ബൗളറിന് സാധിച്ചില്ല.

കൈവിട്ട വിക്കറ്റ് തലനാരിഴയ്ക്ക് തിരിച്ച് പിടിച്ചതിന്റെ അമ്പരപ്പില്‍ വിജയ് ക്രീസിലേക്ക് ഓടിക്കയറി. അത് വെറും തുടക്കം മാത്രമായിരുന്നു. ബംഗ്ലാദേശുകാര്‍ക്ക് പിന്നീട് പലവട്ടം പിഴച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയടക്കം പുറത്താക്കാനുള്ള സുവര്‍ണ്ണാവസരങ്ങളായിരുന്നു ടീം ഇന്ന് നഷ്ടപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more