ജയ്പൂര്‍: ബംഗ്ലാദേശില്‍ നിന്ന് വന്ന അഭയാര്‍ത്ഥികള്‍ ചിതലുകളെപ്പോലെയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗാപൂരില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
അഭയാര്‍ത്ഥികളെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പൗരത്വ പട്ടിക പ്രകാരം 40 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തെ എല്ലാ നുഴഞ്ഞുകയറ്റുക്കാരെയും ബി.ജെ.പി സര്‍ക്കാര്‍ തുരത്തുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നേരത്തെ അസം ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്ത പൗരന്മാരെ കണ്ടെത്തി നാടുകടത്തി അവരുടെ രാജ്യത്തേക്ക് പറഞ്ഞയക്കണമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി റാം മാധവും അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തയ്യാറാക്കുന്ന പൗരത്വ പട്ടികയില്‍ നിന്ന് അസമിലെ 40 ലക്ഷം പേരെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു.
WATCH THIS VIDEO: