| Tuesday, 26th April 2016, 8:03 am

ബംഗ്ലാദേശില്‍ മാഗസിന്‍ എഡിറ്റര്‍ ഉള്‍പ്പടെ രണ്ടു പേരെ വെട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ എഡിറ്റര്‍ ഉള്‍പ്പടെ രണ്ടു പേരെ ബംഗ്ലാദേശില്‍ വെട്ടിക്കൊന്നു. സുല്‍ഹസ് മന്നന്‍, തനയ് മജുംദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ധാക്കയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടാകുന്നത്.

സുല്‍ഹസ് രാജ്യത്തെ പ്രമുഖ ഗേ റൈറ്റ് ആക്ടിവിസ്റ്റും യു.എസ് എംബസി ജീവനക്കാരനുമാണ്. അക്രമണത്തിന് പിന്നില്‍ ആരെന്നത് വ്യക്തമല്ല. അക്രമികളെ പിടികൂടാന്‍ ശ്രമിക്കവെ സമീപത്തുണ്ടായിരുന്ന ഒരു പോലീസുകാരനും വെട്ടേറ്റിട്ടുണ്ട്. “രൂപ്ബന്‍” എന്ന മാസികയിലാണ് സുല്‍ഹസും മജുംദാറും ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം രാജഷാഹി സര്‍വകലാശാല അധ്യാപകനായ റഈസുല്‍ കരീം സിദ്ദീഖ് എന്നയാളെ മതമൗലിക വാദികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സുല്‍ഹസും മജുംദാറും പരസ്യമായി പ്രഖ്യാപിച്ചിരുന്നതായി ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു. ബംഗ്ലാദേശില്‍ സ്വവര്‍ഗലൈംഗികത നിയമപരമായി തെറ്റാണ്.

We use cookies to give you the best possible experience. Learn more