ബംഗ്ലാദേശിനെ 106 റണ്‍സില്‍ പുറത്താക്കിയ നേപ്പാളിന് ഒരു ഫുള്‍ മെമ്പര്‍ ടീമിനെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറില്‍ തളക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലേകത്തെ അമ്പരപ്പിക്കുന്ന വിധത്തിലാണ് ബംഗ്ലാ കടുവകള്‍ രണ്ടാം ഇന്നിങ്‌സില്‍ അടിച്ചുകേറി വന്നത്. ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് കടുവകള്‍ സ്വന്തമാക്കിയത്.
Bangladesh 🆚 Nepal | ICC Men’s T20 World Cup
Bangladesh won by 21 runs 👏🇧🇩
ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനാണ് ബംഗ്ലാദേശിന് സാധിച്ചത്.
ബംഗ്ലാദേശിനു വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഷക്കീബ് അല്‍ ഹസനാണ്. 22 പന്തില്‍ 17 റണ്‍സാന്‍ താരം നേടിയത്. മുഹമ്മദുള്ളയും റാഷിദ് ഹുസൈനും 13 റണ്‍സ് നേടിയപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. റാഷിദ് ഹുസൈന്‍ നേടിയ ഒരു സിക്‌സര്‍ മാത്രമായിരുന്നു ബംഗ്ലാദേശില്‍ മത്സരത്തില്‍ അവകാശപ്പെടാന്‍ ഉണ്ടായത്.
Bangladesh’s 21-run victory over Nepal was the lowest total defended by a team in T20 World Cup.
നേപ്പാളിന്റെ ശക്തമായ ബൗളിങ്ങില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. സോംപാല്‍ കാമി മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപേന്ദ്ര സിങ് 3.3 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
ആസിഫ് ഷെയ്ഖ് 17 റണ്‍സ് നേടി പുറത്തായപ്പോള്‍ കുശാല്‍ ഭൂര്‍ട്ടല്‍ നാലു റണ്‍സിനും അനില്‍കുമാര്‍ ഷാ പൂജ്യം റണ്‍സിനും കളം വിട്ടു. ക്യാപ്റ്റന്‍ രോഹിത് പൗഡലിനും സന്ദീപ് ജോറായിക്കും കേവലം ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബംഗ്ലാദേശിനു വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് തന്‍സീം ഹസന്‍ സാക്കിബ് ആണ്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നാല് വിക്കറ്റാണ് താരം നേടിയത്. 1.75 എന്ന് സ്വപ്നതുല്യമായ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. തുടര്‍ന്ന് മുസ്ഥഫിസൂര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും ഷക്കീഹ് രണ്ട് വിക്കറ്റും നേടി.
Content Highlight: Bangladesh In Record Achievement In T20 world Cup