ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് നേടിയത് മൂന്നാം ദിനം അവസാനിപ്പിച്ചത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ നേടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
പാകിസ്ഥാനില്‍ നടന്ന ടെസ്റ്റില്‍ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, വേദി, വര്‍ഷം
361 – പെഷ്വാര്‍ – 2003
316/5* – റാവല്‍പിണ്ടി – 2023
288 – കറാച്ചി – 2003
281 – മുള്‍ട്ടാന്‍ – 2003
274 – കറാച്ചി – 2003
ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാം 183 പന്തില്‍ 12 ബൗണ്ടറികള്‍ അടക്കം 93 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ പാകിസ്ഥാന്റെ മുഹമ്മദ് അലി ക്ലീന്‍ ബൗള്‍ഡില്‍ താരത്തെ പുറത്താക്കുകയായിരുന്നു. പിന്നീട് സാക്കിര്‍ ഹസന്‍ 12 റണ്‍സിനും ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 16 റണ്‍സിനും പുറത്തായതോടെ മുനീമുള്‍ ഹഖ് 50 റണ്‍സ് നേടിയാണ് കളം വിട്ടത്. ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ 15 റണ്‍സിനും പുറത്തായിരുന്നു.
നിലവില്‍ ക്രീസില്‍ തുടരുന്നത് മദ്യനിര പാറ്റ മുഷ്ഫക്കിര്‍ റഹീമും (55) വിക്കറ്റ് കീപ്പര്‍ ലിട്ടന്‍ ദാസുമാണ് (52). ഇരുവരുടെയും അര്‍ദ്ധ സെഞ്ച്വരിയുടെ ബലത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തുന്നത്. പാകിസ്ഥാന് വേണ്ടി ഖുറാന്‍ ഷെഹസാദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നസീം ഷാ, അലി, സൈം അയൂബ് എന്നിവരാണ് വിക്കറ്ര് നേടിയത്.
Content Highlight: Bangladesh In Record Achievement At Pakistan