[]ധാക്ക: ##ബംഗ്ലാദേശില്‍ പ്രതിപക്ഷമായ ജമാഅത്ത്- ബി.എന്‍.പി കക്ഷികളുടെ അക്രമണ ഭീഷണിയെ തുടര്‍ന്ന് ഹൈന്ദവ വിശ്വാസികള്‍ നാടുവിടുന്നു.
ഇതുവരെയായി നൂറുകണക്കിനു ഹൈന്ദവരാണ് ഭീഷണിമൂലം നാടുവിട്ടുപോയത്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഞാറാഴ്ച്ച രത്രിമുതല്‍ താക്കുര്‍ഗോന്‍, ദിനാജ്പൂര്‍, റാങ്പൂര്‍, ബോഗ്ര, ലാല്‍മോനിര്‍ഹാത്, രാജ്ഷാഹി, ചിട്ടാഗോങ്, ജെസ്സോര്‍ എന്നിവിടങ്ങളില്‍
ജമാഅത്ത്-ബി.എന്‍.പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ജെസ്സോറിലെ മായാറാണി എന്ന സ്ത്രീയുടെ കുടില്‍ ജമാഅത്ത്-ശിബിര്‍ പ്രവര്‍ത്തകര്‍ കൊള്ളയടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടുവേലക്കാരിയായിരുന്ന മായാറാണി ധരിച്ചിരുന്ന സാരി മാത്രമേ ഇനി സമ്പാദ്യമായി അവശേഷിക്കുന്നൊള്ളു.
ദൊയാമോയ് ശങ്കര്‍ എന്ന വൃദ്ധന്റെ ചെറിയ കട കൊള്ളയടിക്കുകയും 50000 ബംഗ്ലാദേശി ടാക വില വരുന്ന മീന്‍ പിടിക്കുന്ന വല കത്തിക്കുകയും ചെയ്തു.
അക്രമണത്തെ തുടര്‍ന്ന് ബൈരബ് നദിക്ക് സമീപത്തുള്ള ദെയാപാറ ഗ്രാമത്തലാണ് ഹൈന്ദവര്‍ അഭയം തേടിയിരിക്കുന്നത്.
100 ഓളം ഹൈന്ദവര്‍ക്ക് വീട് ഉപേക്ഷിക്കേണ്ടി വരുകയും 12 വീടുകള്‍ കത്തിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി ജമാഅത്തും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഇസ്‌ലാമി ഛത്ര ശിബിറും ചേര്‍ന്ന് 250 ബോംബുകളാണ് ഹൈന്ദവര്‍ക്കുനേരെ ഉപയോഗിച്ചത്.
അക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പോലീസിനെയും അവാമി ലീഗ് നേതാക്കളെയും മറ്റു ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും വന്നില്ലെന്നും അക്രമണം കഴിഞ്ഞ് രാത്രി 9 മണിക്ക് ശേഷമാണ് പോലീസ് എത്തിയതെന്നും ജനങ്ങള്‍ ആരോപിച്ചു.
ജമാഅത്ത്-ബി.എന്‍.പി പ്രവര്‍ത്തകര്‍ ആയുധം, വടി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ഹൈന്ദവരേയും അവാമി ലീഗ് പ്രവര്‍ത്തകരേയും അക്രമിക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു.
2000 ത്തോളം ജമാഅത്ത്-ശിബിര്‍ പ്രവര്‍ത്തകര്‍ ആണ് തന്റെ ഗ്രാമം അക്രമിക്കാനുണ്ടായിരുന്നതെന്ന് കോര്‍ണായ് ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി വര്‍ഷങ്ങളായി രാജ്യത്ത് തുടരുന്ന അക്രമണങ്ങള്‍ തെരഞ്ഞെടുമായി ബന്ധപ്പെട്ട് രൂക്ഷമാവുകയായിരുന്നു. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ശൈഖ് ഹസീനയുടെ അവാമി ലീഗ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി വിജയിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും പ്രതിപക്ഷ പാര്‍ട്ടിയിലെ ആളുകളാണ്.