പാകിസ്ഥാനെ ചാരമാക്കി, അടുത്ത ലക്ഷ്യം ഇന്ത്യ; ടെസ്റ്റ് പൂരത്തിനൊരുങ്ങി കടുവകള്‍, സ്‌ക്വാഡ് പുറത്ത് വിട്ടു
Sports News
പാകിസ്ഥാനെ ചാരമാക്കി, അടുത്ത ലക്ഷ്യം ഇന്ത്യ; ടെസ്റ്റ് പൂരത്തിനൊരുങ്ങി കടുവകള്‍, സ്‌ക്വാഡ് പുറത്ത് വിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th September 2024, 1:22 pm

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇപ്പോള്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബംഗ്ലാദേശ് 16 അംഗങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ്. തസ്‌കിന്‍ അഹമ്മദ്, മഹുമ്മദുള്‍ ഹസന്‍ ജോയി തുടങ്ങിയ യുവതാരനിരയാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ കരുതിവെച്ചിരിക്കുന്നത്. മാത്രമല്ല സ്പിന്‍ തന്ത്രങ്ങള്‍ നിയന്ത്രിക്കാന്‍ ഷാക്കിബ് അല്‍ ഹസന്റെ നേതൃത്വത്തിലുള്ള സംഘവും ടീമില്‍ ഉണ്ട്.

കഴിഞ്ഞ ടെസ്റ്റ് പരമ്പരയയില്‍ പാകിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ആത്മ വിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെയും രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നേരത്തെ പുറത്തുവിട്ടിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlight: Bangladesh has released a 16-member squad Against India In First Test