ധാക്ക: ബംഗ്ലാദേശില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി മറികടക്കുന്നതിനായി സ്‌കൂള്‍ സമയവും ഓഫീസ് സമയവും വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.
ബുധനാഴ്ച മുതലാണ് പുതുക്കിയ രീതി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
നിലവില്‍ വെള്ളിയാഴ്ച ദിവസം മിക്ക സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതിന് പുറമെ ശനിയാഴ്ച കൂടി അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.
സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തന സമയവും ഒരു മണിക്കൂര്‍ വീതം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ ഇവയുടെ പ്രവര്‍ത്തിസമയം ഏഴ് മണിക്കൂറായി ചുരുങ്ങും.
ഇതിന് പിന്നാലെ രാജ്യത്ത് ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തീരുമാനം അനിവാര്യമായിരുന്നു എന്നാണ് സര്‍ക്കാര്‍ വാദം.
ശ്രീലങ്കക്ക് പിന്നാലെ ബംഗ്ലാദേശും ഇന്ധന- വൈദ്യുതി പ്രതിസന്ധി നേരിടുന്നത് വലിയ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
Content Highlight: Bangladesh cuts school and office hours to reduce electricity usage amid concerns over rising fuel prices