ധാക്ക: ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെ നാല് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മുഹമ്മദിയന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ മസുദുസ്സാമനാണ് ഇക്കാര്യം അറിയിച്ചത്. ഡി.പി.എല്ലിന്റെ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് റൗണ്ട് മത്സരങ്ങള്‍ ഷാക്കിബിന് നഷ്ടമാകും.
വെള്ളിയാഴ്ചയാണ് മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് മുഹമ്മദന്‍സ് താരമായ ഷാക്കിബ് എല്‍ബിഡബ്ല്യു അപ്പീലിനുശേഷം നിയന്ത്രണംവിട്ട് പെരുമാറിയത്.
അബഹാനിയുടെ താരമായ മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍.ബി.ഡബ്ല്യൂ.വിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപ് കാലുകൊണ്ടു തട്ടിത്തെറിപ്പിക്കുകയായിരുന്നു. പിന്നാലെ അമ്പയറോട് കയര്‍ത്ത് സംസാരിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
ഇതുകൂടാതെ ആറാം ഓവറില്‍ മഴയെത്തിയപ്പോള്‍ അമ്പയര്‍ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നപ്പോഴും നോണ്‍സ്ട്രൈക്കിലെ അമ്പയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞിരുന്നു.
Shit Shakib..! You cannot do this. YOU CANNOT DO THIS. #DhakaLeague It’s a shame. pic.twitter.com/WPlO1cByZZ
— Saif Hasnat (@saifhasnat) June 11, 2021