ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള തയ്യാറെടടുപ്പിലാണ് ഏഷ്യന്‍ രാജ്യങ്ങളെല്ലാം. ശ്രലീങ്കയിലും പാകിസ്ഥാനിലുമായി വെച്ച് നടക്കുന്ന ഏഷ്യാ കപ്പിനെ ലോകകപ്പിന് മുമ്പുള്ള തയ്യാറെടടുപ്പായിട്ടും ടീമുകള്‍ കാണുന്നുണ്ട്.
ടൂര്‍ണമെന്റ് ആരംഭിക്കാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെ ബംഗ്ലാദേശ് താരം മുഹമ്മദ് നയീം അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് മറ്റൊരു തലത്തിലേക്ക് കൊണ്ട്‌പോകുകയാണ്. താരം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോയില്‍ ചൂടാക്കിയ കനലില്‍ കൂടി നടക്കുന്നത് കാണാം. മാനസികമായി കാഠിന്യം നേടിയെടുക്കാനാണ് നയീം ഇങ്ങനെ ചെയ്യുന്നത്.
വീഡിയോയില്‍ താരത്തെ കനലില്‍ കൂടി നടക്കാനായി ഗയ്ഡ് ചെയ്യുന്ന സാബിത് റെഹാനും അദ്ദേഹം ക്രെഡിറ്റ് നല്‍കുന്നുണ്ട്. തന്റെ സഹതാരങ്ങളായ ടസ്‌കിന്‍ അഹ്‌മദിനും നുറുല്‍ ഹസന്‍ സോഹനും നയീം പോസ്റ്റില്‍ നന്ദി അറിയിക്കുന്നുണ്ട്.
റെഹാന്‍ ആളുകളുടെ മെന്റല്‍ ഹെല്‍ത്ത് ട്രെയ്‌നിങ്ങില്‍ സഹായിക്കാറുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രാങ്പൂര്‍ റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഈ വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശിനായി അരങ്ങേറിയ 23 വയസുകാരനായ നയീമിന്റെ അന്താരാഷ്ട്ര റെക്കോഡുകള്‍ അത്ര മികച്ചതല്ല.
നാല് മത്സരം മാത്രം കളിച്ച താരമാണ് ഏഷ്യാ കപ്പില്‍ കടുവകളുടെ പ്രധാന ഓപ്പണര്‍. 10 റണ്‍സ് മാത്രമാണ് നയീം മൂന്ന് ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയത്. ഓഗ്‌സറ്റ് 31ന് ശ്രീലങ്കക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. കാന്‍ഡിയിലാണ് മത്സരം അരങ്ങേറുക.
Content Highlight: Bangladesh Cricketer Muhammed Naeem walks through Hot Coal to Improve Mental health