ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധത്തില്‍ ഇസ്‌ലാമിക ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് ഉള്‍പ്പെടെ നൂറുകണക്കിന് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.
ഇന്ത്യയിലെ ഹിന്ദു ദേശീയ നേതാവാണ് മോദിയെന്നും മത ധ്രുവീകരണം സൃഷ്ടിക്കുകയും ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിങ്ങളോട്, തന്റെ രാജ്യത്ത് വിവേചനം കാണിക്കുകയും ചെയ്തുവെന്നും ആരോപിച്ചായിരുന്നു ഹെഫാസത്ത്-ഇ-ഇസ്‌ലാം ബംഗ്ലാദേശിലെ പല ജില്ലകളിലുമുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതിഷേധം നടന്നത്. 13 ഹെഫാസത്ത് അനുഭാവികളാണ് കൊല്ലപ്പെട്ടത്.
ഹെഫാസത്തിന്റെ ജോയിന്റ് സെക്രട്ടറി മമുനുല്‍ ഹക്ക് ധാക്കയിലെ മുഹമ്മദ്പൂര്‍ പരിസരത്തുള്ള ഒരു മദ്രസയില്‍ വെച്ച് അറസ്റ്റിലായതായി ധാക്ക മെട്രോപൊളിറ്റന്‍ പൊലീ ഉദ്യോഗസ്ഥന്‍ ഹരുനൂര്‍ റാഷിദ് പറഞ്ഞു.
മോദി വിരുദ്ധ പ്രകടനങ്ങളും നടന്ന കിഴക്കന്‍ ഗ്രാമീണ ജില്ലയായ ബ്രഹ്മന്‍ബേറിയയില്‍ 298 ഹെഫാസത്ത് അംഗങ്ങളെയും അനുയായികളെയും അറസ്റ്റുചെയ്തതായും പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bangladesh cracks down on Islamist group after anti-Modi protests