ഇത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ഒരു പരമ്പരയായിരിക്കും: ബംഗ്ലാദേശ് ക്യാപറ്റന്‍
Sports News
ഇത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ഒരു പരമ്പരയായിരിക്കും: ബംഗ്ലാദേശ് ക്യാപറ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th September 2024, 3:28 pm

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ആത്മ വിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്നത്. ഇതോടെ ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ എത്തുകയും ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ മാധ്യമങ്ങളോട് പരമ്പരയെക്കുറിച്ച് സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു.

‘തീര്‍ച്ചയായും ഇത് ഞങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും. ഒരു നല്ല പരമ്പരയ്ക്ക് ശേഷം (പാകിസ്ഥാന്‍ വേഴ്സസ്) രാജ്യത്തെ ജനങ്ങളില്‍ തീര്‍ച്ചയായും ഞങ്ങല്‍ക്ക് ആത്മവിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. ഓരോ പരമ്പരയും ഒരു അവസരമാണ്. രണ്ട് മത്സരങ്ങളും വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. വിജയിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. ജോലി ശരിയായി ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ജോലി ശരിയായി ചെയ്താല്‍ മികച്ച റിസള്‍ട്ട് റിസള്‍ട്ട് ഉണ്ടാകും,’ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

 

 

Content Highlight: Bangladesh Captain Talking About Test Match Against India