ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
ഇതോടെ രണ്ട് ടീമുകളും പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു. പര്യടനത്തിന് മുന്നോടിയായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മല്‍ ഹൊസൈന്‍ ഷാന്റോ സംസാരിച്ചു.
‘അവര്‍ റാങ്കിങ്ങില്‍ ഞങ്ങളേക്കാള്‍ വളരെ മുന്നിലാണ്. എന്നാല്‍ ഞങ്ങള്‍ അടുത്തിടെ നന്നായി കളിച്ചു. അഞ്ച് ദിവസം നന്നായി കളിക്കണം, അതാണ് ഞങ്ങളുടെ ലക്ഷ്യം. ടെസ്റ്റ് മത്സരത്തിന്റെ അവസാന സെക്ഷനില്‍ മികച്ച ഫലം ലഭിക്കണം. മത്സരം ഏത് ദിശയിലും പോകാം, ആ ദിവസങ്ങളില്‍ ഞങ്ങള്‍ ശക്തിയില്‍ കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പാകിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെയും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് ടീം നേടിയത്. പരമ്പരയില്‍ മികച്ച പ്രകടനമാണ് ബംഗ്ലാദേശിന്റെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ഇന്ത്യക്കെതിരായ മത്സരത്തിലും കടുവകളുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് താരം അഭിപ്രായപ്പെട്ടത്.
‘സ്പിന്‍ ബൗളിങ്ങിലും പേസ് ആക്രമണത്തിലും ഞങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഒരു പക്ഷേ നമ്മുടെ പേസര്‍മാര്‍ അനുഭവത്തിന്റെ കാര്യത്തില്‍ പിന്നിലായിരിക്കാം, പക്ഷേ ഞങ്ങളുടെ സ്പിന്‍ ആക്രമണം അവരുടെ അടുത്തെത്തും. അവര്‍ക്ക് ഏത് സാഹചര്യത്തിലും ബൗള്‍ ചെയ്യാന്‍ കഴിയും. എനിക്ക് പറയാനുള്ളത് ഞങ്ങളുടെ പേസര്‍മാരും സ്പിന്നര്‍മാരും ബാറ്റര്‍മാരും 100% നല്‍കുമെന്നാണ്,’
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ളഇന്ത്യ സ്‌ക്വാഡ്