ന്യൂദല്‍ഹി: പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശ്.2020-21 വര്‍ഷത്തെ കണക്ക് അനുസരിച്ച് 2227 ഡോളറാണ് ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം. 2019-20ല്‍ ഇത് 2064 ഡോളര്‍ ആയിരുന്നു. 2020-21ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 1947 ഡോളറാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ ലോകബാങ്ക് സാമ്പത്തിക അവലോകത്തില്‍ പ്രതിശീര്‍ഷ വരുമാനത്തിലുണ്ടാവുന്ന ഈ മാറ്റം പ്രവചിച്ചിരുന്നു.
പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നായിരുന്നു പ്രവചനം.
2025ല്‍ പ്രതിശീര്‍ഷ ജി.ഡി.പിയും ഇന്ത്യയേക്കാള്‍ മുകളിലാവുമെന്ന് ലോകബാങ്കിന്റെ പ്രവചിച്ചിട്ടുണ്ട്.
അതേസമയം ബംഗ്ലദേശ് വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ മറികടന്നുവെന്നത് സാങ്കേതികം മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ക്രയശേഷിയുടെ കാര്യത്തില്‍ മഹാമാരിക്കാലത്തു പോലും ഇന്ത്യ ഏറെ മുന്നിലാണെന്നും ഇത് അങ്ങനെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.