ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദയുടെ സന്ദര്‍ശന വേളയില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്‌ലാമി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവിനെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
മുന്‍ എം.പി കൂടിയായ ഷാജഹാന്‍ ചൗധരിയെയാണ് ശനിയാഴ്ച ചട്ടോഗ്രാമിലെ ഹതസാരി പ്രദേശത്ത് നിന്ന് അറസ്റ്റുചെയ്തത്.
മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെയായിരുന്നു ധാക്കയില്‍ പ്രതിഷേധം നടന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ ഇസ്ലാമിക ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് ഉള്‍പ്പെടെ നൂറുകണക്കിന് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചിരുന്നു.
ഇന്ത്യയിലെ ഹിന്ദു ദേശീയ നേതാവാണ് മോദിയെന്നും മത ധ്രുവീകരണം സൃഷ്ടിക്കുകയും ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലിങ്ങളോട്, തന്റെ രാജ്യത്ത് വിവേചനം കാണിക്കുകയും ചെയ്തുവെന്നും ആരോപിച്ചായിരുന്നു ഹെഫാസത്ത്-ഇ-ഇസ്ലാം ബംഗ്ലാദേശിലെ പല ജില്ലകളിലുമുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
13 ഹെഫാസത്ത് അനുഭാവികള്‍ പ്രതിഷേധത്തിനിടെ ധാക്കയില്‍ കൊല്ലപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക