ഇന്ത്യയില്‍ ഇന്റര്‍നാഷണല്‍ സീരീസ് കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബംഗ്ലാദേശ് ടീം ക്യാപ്റ്റന്‍ മഷ്രഫെ മൊര്‍ടാസ. ബംഗ്ലാദേശ് ടീമിനും ഈ ആഗ്രഹമുണ്ട്. അതിനുവേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് പരമ്പരയ്ക്കു മുന്നോടിയായി ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ ആഗ്രഹം വെളിപ്പെടുത്തിയത്.
ഏഷ്യ കപ്പ് (1990-91), കൊക്കക്കൊള ത്രിരാഷ്ട്ര പരമ്പര (1998) എന്നിങ്ങനെയുള്ള ടൂര്‍ണമെന്റുകളിലായി ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് ശക്തമായ ബാറ്റിങ് നിരയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരെയും ചെറുതായി കണക്കാക്കാനാവില്ല. വിരാട് കൊഹ്‌ലി, രോഹിത്, ശിഖര്‍ ധവാന്‍, റഹാനെ തുടങ്ങിയവരെല്ലാം നല്ല ഫോമിലാണ്. കഴിഞ്ഞ 6-8 വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ കരുത്തോടെ നിലനില്‍ക്കുന്ന താരമാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനുശേഷം ബൗളര്‍മാരെല്ലാം മികച്ച ഫോമിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശ് പരമ്പരയില്‍ മഴ വില്ലനാകുമോയെന്ന ഭീതിയും അദ്ദേഹം പങ്കുവെച്ചു. “മഴ വരില്ലെന്നു പ്രതീക്ഷിക്കുന്നു. ഇരു ടീമുകള്‍ക്കും 50 ഓവര്‍ കളിക്കാനാവട്ടെ, പക്ഷെ മഴക്കാലമായതുകൊണ്ട് ആര്‍ക്കും ഒന്നും പറയാനാവില്ല.” മോര്‍ടാസ പറഞ്ഞു.