ബെംഗളൂരു:നാലാം സീസണിലെ ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടി ബെംഗളൂരു തുടങ്ങി. ശ്രീ കണ്‍ഠീരവ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷികളാക്കിയായിരുന്നു ബെംഗളൂരുവിന്‌റെ ഏകപക്ഷീയമായ ഒരു ഗോളിന്‌റെ ജയം.
ആദ്യ പകുതി അവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ വെനസ്വലേയുടെ മുന്നേറ്റതാരം മിക്കുവാണ് കളിയുടെ ഗതി നിര്‍ണയിച്ച ഗോള്‍ സ്വന്തമാക്കിയത്.
കളിയില്‍ പൂര്‍ണമേധാവിത്വം ചെന്നൈയ്ക്കായിരുന്നെങ്കിലും അവസരങ്ങള്‍ നഷ്ടമാക്കിയതാണ് തിരിച്ചടിയായത്. പന്തടക്കത്തിലും പാസിങുകളിലും ചെന്നൈയായിരുന്നു മികച്ചുനിന്നത്.
എന്നാല്‍ ആദ്യ സീസണിലെ ബെംഗളൂരു ആയിരുന്നില്ല അഞ്ചാം സീസണിലെ ആദ്യ മല്‍സരത്തില്‍ കണ്ടത്. പ്രതിരോധത്തിലെ പിഴവും കളിമെനയുന്നതില്‍ മികവു പുലര്‍ത്താത്ത മധ്യനിരയേയുമാണ് അഞ്ചാം സീസണിലെ ആദ്യ മല്‍സരത്തില്‍ കണ്ടത്. പക്ഷെ മിക്കു-ഛേത്രി കൂട്ടുകെട്ടിലെ മുന്നേറ്റമാണ് ഹോം മല്‍സരത്തിലെ നിര്‍ണായക പോയന്‌റ് നേടാന്‍ ബ്ലൂസിനെ സഹായിച്ചത്.
കളിയുടെ ഒഴുക്കിന് എതിരായിരുന്നെങ്കതിലും മനോഹരമായിരുന്നു ആ ഗോള്‍. മധ്യനിരയില്‍ നിന്ന് സിസ്‌കോ നീട്ടി നല്‍കിയ പന്ത് പ്രതിരോധത്തെ കബളിപ്പിച്ച് ഗോള്‍കീപ്പറുടെ തലക്കു മുകളിലൂടെ വലയിലേക്ക്.ആദ്യ ജയം സ്വന്തമായതോടെ പോയന്‌റ് ടേബിളില്‍ രണ്ടാമതാണ് ബെംഗളൂരു എഫ്.സി