| Sunday, 6th August 2017, 10:10 pm

സര്‍ക്കാര്‍ സെര്‍വറിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: സര്‍ക്കാര്‍ സെര്‍വറിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഓല കാബിന്റെ സോഫ്റ്റ് വെയര്‍ ഡവലപ്പറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ യശ്വന്ത്പുരില്‍ താമസിക്കുന്ന യു.പി കാണ്‍പൂര്‍ സ്വദേശി അഭിനിവ് ശ്രീവാസ്തവയെയാണ് അറസ്റ്റ് ചെയ്തത്.

ജനസംഖ്യ, മോട്ടോര്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വയസ്സ്, ലിംഗം തുടങ്ങിയവരുടെ വിവരങ്ങളാണ് ഹാക്ക് ചെയ്തത്.
എന്നാല്‍ ബയോമെട്രിക് ഡാറ്റകള്‍ ചോര്‍ന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബാഗ്ലൂര്‍ കോരമംഗല ഓഫീസിലെ ഓല ജീവനക്കാരനാണ് ശ്രീവാസ്തവ . കഴിഞ്ഞ വര്‍ഷം ശ്രീവാസ്തവ ജോലി ചെയ്തുകൊണ്ടിരുന്ന ഖര്‍ത്ത് ടെക്‌നോളജീസ് എന്ന കമ്പനിയെ ഓല ഏറ്റെടുക്കുകയായിരുന്നു.

ശ്രീദേവസ്തയെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ താന്‍ എങ്ങനെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന അഭിനവിന്റെ വിശദീകരണം ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നും ചില ഷോര്‍ട്ട് കട്ട് കീകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന രീതി പ്രതി വിശദീകരിക്കുന്നത് അന്വേഷണ സംഘം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.


Also Read ‘ഇവള്‍ ശരിയല്ല; പുരുഷന്മാര്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്നു’; ബി.ജെ.പി നേതാവിന്റെ മകന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ അപകീര്‍ത്തി പ്രചരണവുമായി പ്രതിയുടെ ബന്ധു


ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില വെബ്‌സൈറ്റുകളിലെ യു.ആര്‍.എല്ലുകളില്‍ ഉണ്ടായിരുന്ന ഹൈപ്പര്‍ ടെക്‌സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍(എച്.ടി.പി.എസ്) സുരക്ഷയുടെ അഭാവമാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചത്.എന്നാല്‍ ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പല സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഈ സുരക്ഷാ സംവിധാനമില്ല. ഇത് മുതലെടുത്താണ് അഭിനവ് ഹാക്കിംഗ് നടത്തിയത്.

ഐ.ഐ.ടി ഗോരഖ്പൂറില്‍ നിന്നും എം.എസ്.സി ബിരുദം നേടിയ അഭിനവ്,നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ കൈകാര്യം ചെയ്യുന്ന ഇ ഹോസ്പിറ്റല്‍ വെബ്‌സൈറ്റില്‍ നിന്നാണ് ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്തത് ഇവിടെ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇ കെ.വൈ.സി എന്ന പേരില്‍ ആപ് ഒരുക്കി. ആര്‍ക്ക് വേണമെങ്കിലും ഇതുവഴി ആധാര്‍ ഡാറ്റ ലഭ്യമായിരുന്നു. എന്നാല്‍ തന്റെ നടപടിയില്‍ ക്രിമിനല്‍ ലക്ഷ്യം ഇല്ലായിരുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

വാര്‍ത്തയറിഞ്ഞ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ തട്ടിയെടുക്കാന്‍ യു.ഡി.ഐ.ഫിന്റെ സെര്‍വറില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതായും അഡീഷണല്‍ കമ്മീഷണര്‍ എസ്. രവി പറഞ്ഞു. അതേസമയം “ഓലയ്ക്ക് ഈ സംഭവുമായി ഒരു ബദ്ധവുമില്ലെന്ന് ഓലയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more