[]ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ കടുത്ത ജലക്ഷാമം. വരും ദിവസങ്ങളില്‍ ക്ഷാമം കൂടുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത പതിനഞ്ച് ദിവസത്തേക്കുള്ള വെള്ളം മാത്രമേ ബാക്കിയുള്ളൂവെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തില്‍ ആറ് തവണയാണ് നിലവില്‍ ബാംഗ്ലൂര്‍ നിവാസികള്‍ വെള്ളം ശേഖരിച്ച് വെക്കുന്നത്. ബാംഗ്ലൂര്‍ നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണജലസാഗറില്‍ ജലത്തിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.[]
ജലക്ഷാമം നേരിടാന്‍ അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്. ജലക്ഷാമം നേരിടാന്‍ അധികൃതരുമായി യോഗം വിളിച്ചിട്ടുണ്ടെന്നും ക്ഷാമം നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ യാതൊരു തയ്യാറെടുപ്പും എടുത്തിട്ടില്ലെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മഴയെ പ്രതീക്ഷിച്ചിരിക്കുക മാത്രമാണ് ബാംഗ്ലൂരിലേയും മൈസൂരിലേയും ജനങ്ങള്‍ക്കുള്ള ഏക വഴി.