'ആദ്യം എനിക്ക് മോഹന്‍ലാലിനെ പേടിയായിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ ആ സ്വഭാവം എന്നെ അമ്പരപ്പിച്ചു'
Entertainment news
'ആദ്യം എനിക്ക് മോഹന്‍ലാലിനെ പേടിയായിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ ആ സ്വഭാവം എന്നെ അമ്പരപ്പിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th March 2023, 8:42 am

മോഹന്‍ലാല്‍ ആരാധകരും എല്‍.ജെ.പി ആരാധകരും ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമയെ സംബന്ധിച്ചുള്ള ആദ്യ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷകളാണ് വെക്കുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ബംഗാളി താരം കഥ സിനിമയുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ്. മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോള്‍ തനിക്ക് ഭയങ്കര പേടിയായിരുന്നെന്നും പക്ഷെ പിന്നീടാണ് അദ്ദേഹത്തെ മനസിലാക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സ്വപ്നം യാഥാര്‍ഥ്യമായത് പോലെയാണ് മലൈക്കോട്ടൈ വാലിബന്‍ അഭിനയിക്കാന്‍ വന്നത്. അങ്കമാലി ഡയറീസ് മുതല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധികയാണ് ഞാന്‍. ഒരുപാട് ആക്ഷന്‍ സീക്വന്‍സുകളും ട്വിസ്റ്റുകളുമുണ്ട് ഈ സിനിമയില്‍. വളരെ ശക്തമായ സ്ത്രീകഥാപാത്രമാണ് എന്റേത്. കഥ നടക്കുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും രീതികളും ഞാന്‍ പഠിച്ചെടുത്തു.

മോഹന്‍ലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയം എന്നെ അമ്പരപ്പിച്ചു. എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഞാന്‍ തുടക്കത്തില്‍ വളരെ പേടിച്ചിരുന്നു. എന്നാല്‍ സെറ്റിലെ മുഴുവന്‍ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാന്‍ മോഹന്‍ലാല്‍ സഹായിച്ചു,’ കഥ പറഞ്ഞു.

തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാലിന്റെ തിരിച്ചുവരവ് ഉറപ്പുവരുത്തുന്ന സിനിമയായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അടക്കം കരുതുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണാണ് മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

മമ്മൂട്ടി നായകനായെത്തിയ നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തിയേറ്ററില്‍ വലിയ വിജയമായിരുന്ന ചിത്രം ഒ.ടി.ടിയിലെത്തിയപ്പോഴും ഒരുപാട് നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു.

 

content highlight: bangali actress kadha talks about mohanlal