| Saturday, 8th February 2020, 7:46 am

'ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി 'ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്'' എന്ന് മലപ്പുറത്ത് ബാനര്‍; പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് എന്നെഴുതിയ ബാനര്‍ വെച്ചതിന് പൊലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മല്‍ സര്‍ക്കിളില്‍ ആണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി അതിനൊപ്പം ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് എന്നാണ് ബാനറിലുള്ളത്.

ബോര്‍ഡ് ഇരുവിഭാഗങ്ങളും തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്നാണ് വിശദീകരണം. സംഭവത്തില്‍ പൊലീസ് സ്വമേധയാണ് കേസെടുത്തത്.

നേരത്തെ ഹിറ്റ്‌ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണ് പോസ്റ്റ് എന്ന് കാണിച്ചാണ് മങ്കട വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകന്‍ അനസിനെ (23) മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി മങ്കട പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more