ജയില്‍ ചാടാന്‍ പദ്ധതി: ബണ്ടി ചോറിനെ ഏകാന്തതടവിലേയ്ക്ക് മാറ്റി
Kerala
ജയില്‍ ചാടാന്‍ പദ്ധതി: ബണ്ടി ചോറിനെ ഏകാന്തതടവിലേയ്ക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2013, 3:46 pm

[]തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ ഏകാന്ത തടവിലേയ്ക്ക് മാറ്റി. ജയില്‍ ചാടാന്‍ പദ്ധതി തയ്യാറാക്കിയെന്ന സൂചനയെ തുടര്‍ന്നാണ് ഇയാളെ ഏകാന്ത തടവിലേക്ക് മാറ്റിയത്. ഇയാളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബണ്ടി ചോറിനെ കര്‍ശനമായി നിരീക്ഷിക്കാന്‍ ജയില്‍ ഡിജിപി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം മരപ്പാലത്ത് വിദേശ മലയാളിയുടെ വീട് കൊള്ളയടിച്ച് ആഡംബരക്കാറും സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ദല്‍ഹി സ്വദേശിയായ ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍.

അതീവ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും ഉള്ള വീട്ടില്‍ നിന്നും വിദഗ്ധമായാണ് ബണ്ടിചോര്‍ മോഷണം നടത്തിയത്. ഇത്തരം നിരവധി മോഷണങ്ങള്‍ രാജ്യത്തുടനീളം ബണ്ടി ചോര്‍ നടത്തിയിട്ടുണ്ട്.

ദല്‍ഹി സ്വദേശിയായ ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര്‍ ദേവീന്ദര്‍ സിങ് എന്നാണ്. ഹൈടെക് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥലങ്ങളില്‍ മാത്രമെ ഇയാള്‍ മോഷണം നടത്തുകയുള്ളൂ. ബണ്ടി ചോറിനെതിരെ രാജ്യത്ത് 500ല്‍ അധികം കേസുകളുണ്ട്.

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ബണ്ടി ചോറിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.