തിരുവനന്തപുരം: തിരുവനന്തപുരത്തെ വിദേശമലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയതിന് അറസ്റ്റിലായ ഹൈടെക് മോഷ്ടാവ് ദേവേന്ദര്‍ സിങ് എന്ന ബണ്ടിചോറിനെ ഈ മാസം എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.[]
ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമിടെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് ബണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് വൈദ്യപരിശോധന നടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പൊലീസ് കസ്റ്റഡിയിലും ജയിലിലും മര്‍ദനമേറ്റെന്ന ബണ്ടിയുടെ ആരോപണം തെറ്റാണെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
ജനുവരി 21ന് പുലര്‍ച്ചെയാണ് പട്ടത്തെ വന്‍ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയത്. ഒരു ആഡംബര കാറിനു പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്‌ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും അര പവന്റെ മോതിരവും 2000 രൂപയുമാണ് ഇവിടെ നിന്നും ബണ്ടി ചോര്‍ കവര്‍ന്നത്.
ദല്‍ഹി സ്വദേശിയായ ബണ്ടി ചോര്‍. ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുള്ള ഇയാളെക്കുറിച്ച് ഓയ് ലക്കി എന്ന സിനിമയും ഇറങ്ങിയിട്ടുണ്ട്.