| Tuesday, 8th January 2019, 8:04 am

ദേശീയ പണിമുടക്ക്; സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ട്രെയിൻ തടയുകയും ഗതാഗതം തടസപ്പെടുത്തുകയുമുണ്ടായി. തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോട്ടും ആണ് ട്രെയിനുകൾ തടഞ്ഞത്. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിനായ വേണാട് എക്‌സ്പ്രസ് ഇന്ന് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. പരശുറാം, ജനശതാപ്തി, രപ്തിസാഗര്‍ എന്നീ ട്രെയിനുകളും ഇന്ന് വൈകിയാവും പുറപ്പെടുക.

Also Read കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

സമരാനുകൂലികൾ പണിമുടക്ക് ആരംഭിച്ച ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനുകൾ തടഞ്ഞിരുന്നു. ഇതാണ് ട്രെയിനുകൾ വൈകും എന്ന അനുമാനത്തിലേക്കെത്തിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച ഹർത്താലിൽ ബി.എം.എസ്. ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന് അനുകൂലമായതിനാൽ ഓട്ടോ, ബസ് , ടാക്‌സി എന്നിവ രണ്ടു ദിവസത്തേക്ക് സര്‍വ്വീസുകള്‍ നടത്തിയല്ല. റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ സ്ഥാപനങ്ങളിലെ ജോലിക്കാരും 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കടകള്‍ തുറന്നുതന്നെ ഇരിക്കുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിട്ടുള്ളത്. കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുകയില്ലെന്നും, വാഹനങ്ങള്‍ തടയുകയില്ലെന്നും ട്രേഡ് യൂണിയനുകൾ പറഞ്ഞു.

Also Read മോദി സര്‍ക്കാരിന്റേത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണ്; സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍

മിനിമം വേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങളാണ് പണിമുടക്കിന് പിന്നിലുള്ളത്.

We use cookies to give you the best possible experience. Learn more