Advertisement
Kerala News
അണക്കെട്ട് തുറക്കുന്നതില്‍ കെ.എസ്.ഇ.ബി മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ലെന്ന് ഇടത് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 11, 12:21 pm
Saturday, 11th August 2018, 5:51 pm

വയനാട്: കനത്ത മഴയെത്തുടര്‍ന്ന് ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നപ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറായില്ലെന്ന വിമര്‍ശനവുമായി മാനന്തവാടി എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ഒ.ആര്‍ കേളു.

നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ പ്രദേശവാസികള്‍ക്ക് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാമായിരുന്നെന്നും നഷ്ടം ഇത്രയും ഭീകരമാകുമായിരുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു.

ALSO READ: “വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം, വിഷമിക്കേണ്ട, നിങ്ങളുടെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്” ദു:ഖം പങ്കുവെച്ച വീട്ടമ്മയോട് മുഖ്യമന്ത്രി

ബാണാസുരനഗര്‍ അണക്കെട്ട് തുറന്നതോടെ കോട്ടത്തറ, പടിഞ്ഞാറത്തറ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. 11,000 ത്തിലധികം പേര്‍ വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്.

നിരവധി പേരുടെ വീടും കൃഷിയും നശിച്ചിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ വയനാട് ജില്ലയില്‍ മാത്രം ഏകദേശം 600 കോടിരൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആഗസ്റ്റ് 15 വരെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

WATCH THIS VIDEO: