നമ്മുടെ നാട്ടില്‍ ഒറ്റമൂലി പ്രയോഗങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ചുറ്റുപാടും നിരവധി ഔഷധഗുണമുള്ള സസ്യജാലങ്ങള്‍ പടര്‍ന്നു നില്‍ക്കുമ്പോള്‍ എന്തിനാണ് മറ്റ് മരുന്നുകള്‍. ആര്‍ക്കും എപ്പോഴും ചുമ പിടിപെടാം. ഇവിടെയിതാ ചുമയകറ്റാന്‍ നമുക്ക് സുപരിചിതമായ പഴം കൊണ്ടൊരു പ്രയോഗം.
ചുമയകറ്റാന്‍ പഴം എങ്ങിനെ ഉപയോഗിക്കാം..
ആവശ്യമുള്ള സാധനങ്ങള്‍
അധികം പഴുക്കാത്ത പഴം രണ്ടെണ്ണം
രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍
400ml തിളച്ച വെള്ളം
ചെയ്യേണ്ടത്
പഴം തൊലികളഞ്ഞ് നന്നായി ഉടയ്ക്കുക. ഇതിലേക്ക് തേന്‍ ചേര്‍ക്കുക. എന്നിട്ട് തിളക്കുന്ന വെള്ളം ഇതിലേക്ക് ഒഴിച്ച് 30 മിനിറ്റ് മുറുക്കിയടച്ച് വെക്കുക. ഇത് തണുത്തതിന് ശേഷം ഇതിലെ വെള്ളം ഒഴിവാക്കാം. ഒരോ ദിവസവും വെവ്വേറെ ഉണ്ടാക്കണം. ഒരു തവണയുണ്ടാക്കുന്നത് ദിവസം നാല് നേരം കഴിക്കാം. ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ചുമ മാറിയിരിക്കും. വിലകൂടിയ മരുന്നുകള്‍ നിങ്ങള്‍ക്ക് വേണ്ടി വരില്ല.
Source: ലെറ്റ്‌സ് ഗോ ഹെല്‍ത്തി