ഭോപ്പാല്‍: പോണ്‍ വീഡിയോകള്‍ നിരോധിക്കുന്നത് ലൈംഗികാതിക്രമങ്ങളെ തടയുമെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി. പോണ്‍ വീഡിയോകളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമണങ്ങള്‍ക്ക് കാരണം എന്നും പോണ്‍ നിരോധിക്കാനുള്ള നീക്കം പരിഗണിക്കുന്നുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് പറഞ്ഞു.
ബലാത്സംഗ- ലൈംഗീക പീഡനങ്ങളെ തടയാന്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്ന് ഭുപേന്ദ്ര സിംഗ് വ്യക്തമാക്കി. “വര്‍ദ്ധിച്ചുവരുന്ന ബാലപീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കാരണം പോണ്‍ വീഡിയോകളാണെന്ന് ഞങ്ങള്‍ കരുതുന്നു. മദ്ധ്യപ്രദേശില്‍ പോണ്‍ നിരോധിക്കാനുള്ള ആലോചനയിലാണ് ഞങ്ങള്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിക്കും”, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത്. 2012ല്‍ കര്‍ണാടക നിയമസഭയില്‍ ഫോണില്‍ പോണ്‍ ചിത്രങ്ങള്‍ കണ്ടതിന് പിടിയിലായ മൂന്ന് ബി.ജെ.പി എം.എല്‍.എമാരുടെ വീഡിയോകളും വിമര്‍ശകര്‍ പ്രചരിപ്പിക്കുന്നുണ്ട്.
കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ.മാരായ ലക്ഷ്മന്‍ എസ്. സവാദി, സി.സി പാട്ടീല്‍, ജെ. കൃഷ്ണ പലേമര്‍ എന്നിവരാണ് നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിന് പിടിയിലായി രാജി വെച്ചത്. എന്നാല്‍ 2013ല്‍ അവര്‍ വീണ്ടും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളായിരുന്നു. മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിലും അവര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Watch doolnews video: