നിരോധനം ഭാഗികമായി പിന്‍വലിക്കുമെന്നും കുട്ടികളുടെ പോണ്‍സൈറ്റുകള്‍ ഒഴികെയുള്ള വെബ് സൈറ്റുകള്‍ക്കേര്‍പ്പെടുത്തിയ നിരോധനം നീക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഐ.ടി സെക്രട്ടറി ആര്‍.എസ് ശര്‍മ്മ, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി മന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. കോടതി ഉത്തരവ് അനുസരിച്ചാണ് നടപടിയെന്നും ഇന്റര്‍നെറ്റില്‍ ആശയവിനിമയ സ്വാതന്ത്ര്യം അനുവദിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
സര്‍ക്കാര്‍ ജനവിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയാണെന്നും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പോണ്‍ സൈറ്റുകള്‍ വിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. നിരവധിപ്പേര്‍ തീരുമാനത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.