കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ നോണ്‍വെജ് ഭക്ഷണത്തിന് വിലക്ക്
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നോണ്‍വെജ് ഭക്ഷണത്തിന് വിലക്ക്. കുട്ടികള്‍ മുട്ടയും മാംസവും ഉള്‍പ്പെടെയുള്ള സസ്യേതര ഭക്ഷണങ്ങള്‍ കൊണ്ടുവരരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ ഭക്ഷണം കര്‍ശനമായ പരിശോധനക്ക് വിധേയമാക്കണമെന്ന് ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയിട്ടിട്ടുണ്ട്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുട്ടികള്‍ നോണ്‍വെജ് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുമ്പോഴുണ്ടാകുന്ന മണം മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് വിലക്കിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സംഘപരിവാര്‍ രീതികള്‍ അടിച്ചേല്‍പ്പിക്കുയാണെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിമര്‍ശനമുയരുന്നുമുണ്ട്. നിയന്ത്രണത്തിന്റെ കാര്യം ഉത്തരവായി ഇറക്കിയിട്ടില്ലെങ്കിലും ക്ലാസ് ചുമതലയുള്ള അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അധ്യാപകര്‍ രക്ഷിതാക്കളോട് പറഞ്ഞിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ വാക്കാലുള്ള ഉത്തരവാണെങ്കിലും അനുസരിക്കാതെ നിവൃത്തിയില്ല എന്നാണ് മറ്റു അധ്യാപകരും പറയുന്നത്.
ഒരു വര്‍ഷം മുമ്പ് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പലാണ് ഇത്തരത്തിലൊരു ഭക്ഷണ വിലക്ക് സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലകാര്യങ്ങളിലും പ്രിന്‍സിപ്പള്‍ക്കെതിരെ വിമര്‍ശനവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളിലെ പി.ടി.എ ഉള്‍പ്പെടെയുള്ള സംവിധാനത്തെ പ്രിന്‍സിപ്പല്‍ നോക്കുകുത്തിയാക്കുന്നു എന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മാത്രമാണ് പി.ടി.എ അംഗങ്ങള്‍ക്ക് സ്‌കൂളിലെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സാധിക്കുന്നത്.
നേരത്തെ സ്‌കൂള്‍ അസംബ്ലിയില്‍ പത്രവാര്‍ത്ത വായിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനൊന്നും ശ്രീയെന്നും ജീയെന്നും ചേര്‍ക്കാത്തതിന് വിദ്യാര്‍ത്ഥികളെ ഈ പ്രസിന്‍സിപ്പല്‍ ശകാരിക്കുകയും അപമാനിക്കുകkeralaയും ചെയ്തിരുന്നതായും പരാതിയുണ്ട്. പ്രധാനാധ്യാപകനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
content highlights; Ban on non-veg food in Kozhikode Kendriya Vidyalaya