| Thursday, 11th April 2019, 9:04 am

എക്സിറ്റ് പോളുകൾക്ക് നിരോധനം; മേയ് 19 വരെ പാടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്‌സിറ്റ് പോളുകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് മുതൽ വിലക്ക്. വോട്ടെടുപ്പ് പൂർത്തിയാകുന്ന മേയ് 19 വൈകുന്നേരം 6:30 വരെ വിലക്ക് നിലനിൽക്കും. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയും ഓൺലൈൻ മാധ്യമങ്ങൾ പോലുള്ള മറ്റ് മാധ്യമങ്ങള്‍ വഴിയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും വിജയസാധ്യതാ വിലയിരുത്തലുകളും പ്രസിദ്ധീകരിക്കാനോ സംപ്രേക്ഷണം ചെയ്യാനോ പാടുള്ളതല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

തെരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾക്ക് അതത് ഘട്ടം വോട്ടെടുപ്പ് ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വിലക്ക് നിലവിൽ വരും. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പുള്ള സമയം അഭിപ്രായ സര്‍വേകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ അനുവദിക്കുന്നതല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

അതേസമയം, പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇന്ന് ആരംഭിച്ചു. 91 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഇന്ന് വി​ധി​യെ​ഴു​തു​ന്ന​ത്. 42 തെ​ക്കേ​യി​ന്ത്യ​ന്‍ മ​ണ്ഡ​ല​ങ്ങ​ളും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ബി​ഹാ​റി​ലു​മാ​യി പ​ന്ത്ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലു​മാ​യി 42 സീ​റ്റു​ക​ളി​ലും, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നാ​ണ് വോ​ട്ടെ​ടു​പ്പ്.

അ​സ​മി​ലും ഒ​ഡീ​ഷ​യി​ലും നാ​ലു സീ​റ്റു​ക​ൾ വീ​ത​വും ഇ​ന്ന് വി​ധി​യെ​ഴു​തും. ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, സി​ക്കിം എ​ന്നീ മു​ന്നു നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള വോ​ട്ട​ടെു​പ്പും ഇ​ന്നാ​ണ്. തെ​ക്കേ ഇ​ന്ത്യ​യി​ലെ 45 സീ​റ്റു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിലെ 80ൽ എട്ട് സീറ്റുകളിൽ ഇന്ന് പോളിങ് നടക്കും.

Latest Stories

We use cookies to give you the best possible experience. Learn more