| Monday, 18th July 2016, 1:43 pm

ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം വേണം; കേന്ദ്രം ഇന്റര്‍പോളിന്റെ സഹായം തേടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഇന്റര്‍പോളിന്റെ സഹായം തേടുന്നു.

കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള 857 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് ദാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് കാര്യക്ഷമമായി നടക്കാത്ത സാഹചര്യത്തിലാണ് ഇന്റര്‍പോളിനെ സമീപിക്കാന്‍ തീരുമാനിച്ചത്.  കുട്ടികള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്ന വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം.

നിരോധിച്ച വെബ്‌സൈറ്റുകള്‍ അഡ്രസ് മാറ്റി വീണ്ടും എത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ പലപ്പോഴും ഉദ്ദേശിച്ച ഫലം കാണാറില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു സൈറ്റുകള്‍ നിരോധിക്കുന്നത് അപ്രായോഗികമാണെന്നും അതേസമയം കുട്ടികളുടെ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുമെന്നും സര്‍ക്കാര്‍ അന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more