|

മോദിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക്കിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത മാസ്‌ക് ധരിച്ചത് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇന്ന് ചെന്നൈയില്‍ നടക്കുന്ന പരിപാടിയിലാണ് കറുത്ത മാസ്‌ക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിപാടിക്കെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ്‌ക് ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചത്. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രോ നീട്ടിയത്. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി നിര്‍മിച്ച അര്‍ജുന്‍ ടാങ്കും മോദി സൈന്യത്തിന് കൈമാറും. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories