| Tuesday, 30th June 2020, 4:43 pm

സ്വകാര്യത സംരക്ഷിക്കുന്നതൊക്കെ നല്ലതുതന്നെ, ഒപ്പം നമോ ആപ്പും നിരോധിക്കണം; മോദിക്കെതിരെ പൃഥ്വിരാജ് ചവാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്നാരോപിച്ച് ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പിനും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍.

നമോ ആപ്പ് ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്ക് മേല്‍ കടന്നു കയറുന്നുണ്ടെന്നും ചവാന്‍ പറഞ്ഞു.

” 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്ന മോദി സര്‍ക്കരിന്റെ തീരുമാനമൊക്കെ നല്ലതു തന്നെ. അതേസമയത്ത് തന്നെ നമോ ആപ്പും ഇന്ത്യക്കാരുടെ സ്വകര്യതയ്ക്ക് മേല്‍ കടന്നുകയറുന്നുണ്ട്,” ചവാന്‍ വ്യക്തമാക്കി.

22 ഡാറ്റാ പോയന്റുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് അമേരിക്കയിലുള്ള തേര്‍ഡ് പാര്‍ട്ടിക്ക് നല്‍കുന്നുണ്ടെന്നും ചവാന്‍ ആരോപിച്ചു.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്നാരോപിച്ച് തിങ്കളാഴ്ച കേന്ദ്രം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more